സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: May 20, 2016

BSE-Logo-Big

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 64.66 പോയിന്റ് കുറഞ്ഞ് 25,335 പോയിന്റിലും നിഫ്റ്റി 21.30 പോയിന്റ കുറഞ്ഞ് 7,762 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസ് എഫ്ഡിഎ നിരീക്ഷണം ശക്തമാക്കിയതോടെ ലുപിൻ ഓഹരികൾ 8 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഐസിഐസിഐ ബാങ്ക്, സിപ്ല, ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, മാരുതി സുസുക്കി, ശോഭ, സ്‌പൈസ് ജെറ്റ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

അദാനി പോർട്ട്‌സ്, ഐടിസി, എം & എം, ഇൻഫോസിസ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |