സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: May 18, 2016

BSE-Logo-Big

മുംബൈ : യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്കയിൽ ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 65.13 പോയിന്റ് കുറഞ്ഞ് 25,708 പോയിന്റിലും നിഫ്റ്റി 16.80 പോയിന്റ് കുറഞ്ഞ് 7,873 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

മാരുതി സുസുക്കി, മഹീന്ദ്ര & മഹീന്ദ്ര, എച്ച് യു എൽ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ലയനവാർത്തകളെ തുടർന്ന് എസ് ബി ടി, എസ് ബി എം, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിർ & ജയപ്പൂർ എന്നിവ നേട്ടം കൈവരിച്ചു.

TAGS: BSE Sensex | NSE Nifty |