സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: May 6, 2016

BSE-Logo-Big

മുംബൈ : ഓഹരിവിപണികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 33.71 പോയിന്റ് കുറഞ്ഞ് 25,228 പോയിന്റിലും നിഫ്റ്റി 2.05 പോയിന്റ് കുറഞ്ഞ് 7,733 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലാഭമെടുക്കലിനെ തുടർന്നുള്ള വില്പനസമ്മർദ്ദമാണ് വിപണിയെ നഷ്ടത്തിലേക്ക് നയിച്ചത്.

ബിഎസ്ഇ യിലെ 1381 ഓഹരികൾ നഷ്ടം നേരിട്ടു. 1069 ഓഹരികൾ നേട്ടം കൈവരിച്ചു. വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 389 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |