ഓഹരിവിപണികളിൽ നഷ്ടം

Posted on: May 4, 2016

BSE-Building-Big

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 73.74 പോയിന്റ് കുറഞ്ഞ് 25,155 പോയിന്റിലും നിഫ്റ്റി 23.80 പോയിന്റ് കുറഞ്ഞ് 7,723 പോയിന്റിലുമാണ് രാവിലെ 10.06 ന് വ്യാപാരം നടക്കുന്നത്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 755 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. മറ്റ് ഏഷ്യൻ വിപണികളിലും വില്പന സമ്മർദം ദൃശ്യമാണ്.

ജെഎസ്ഡബ്യു സ്റ്റീൽ, ടിവിഎസ് മോട്ടോർ, കെയിൻ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |