ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: May 3, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 236.19 പോയിന്റ് ഉയർന്ന് 25,673 പോയിന്റിലും നിഫ്റ്റി 72.80 പോയിന്റ് ഉയർന്ന് 7,878 പോയിന്റിലുമാണ് രാവിലെ 10.04 ന് വ്യാപാരം നടക്കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ്, എം & എം, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എൽ & ടി, തുടങ്ങി ബിഎസ്ഇയിലെ 1085 ഓഹരികൾ നേട്ടത്തിലാണ്. 322 ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 435 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |