ഖത്തർ എയർവേസ് ദുബായ് ഇന്റർനാഷണലിൽ ലോഞ്ച് തുറന്നു

Posted on: May 1, 2016

Qatar-Airways-Dubai-Lounge-

ദുബായ് : ഖത്തർ എയർവേസ് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രീമിയം ലോഞ്ച് തുറന്നു. ദുബായ് എയർപോർട്ട്‌സ് ചെയർമാനും ദുബായ് സിവിൽ ഏവിയേഷൻ അഥോറിട്ടി ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂമിനെ ഖത്തർ എയർവേസ് സിഇഒ അക്ബർ അൽ ബേക്കർ ലോഞ്ചിലേക്ക് സ്വീകരിച്ചു. കോൺകോഴ്‌സ് ഡിയിലെ 15 ാം ഗേറ്റിന് സമീപമാണ് ഖത്തർ എയർവേസ് ലോഞ്ച്.

ദോഹയിൽ നിന്ന് ദുബായ് ഇന്റർനാഷണലിലേക്ക് പ്രതിദിനം 15 ഫ്‌ളൈറ്റുകളാണ് ഖത്തർ എയർവേസ് ഓപറേറ്റ് ചെയ്യുന്നത്. ദുബായിലെ രണ്ട് എയർപോർട്ടുകളിലേക്കുമായി പ്രതിവാരം 133 ഫ്‌ളൈറ്റുകൾ ഖത്തർ എയർവേസിനുണ്ട്.