എമിറേറ്റ്‌സ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കും

Posted on: January 14, 2019

ദുബായ് : റണ്‍വേ അറ്റകുറ്റപണികള്‍ക്കായി അടച്ചിടുന്നതിനാല്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും സര്‍വീസ് നടത്തുന്ന എമിറേറ്റ്‌സ് വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

2019 ഏപ്രില്‍ മുതല്‍ മേയ് വരെയുള്ള കാലയളവിലാണ് സര്‍വീസുകളില്‍ കുറവു വരിക. ഇതനുസരിച്ച് എമിറേറ്റ്‌സ് ചില സര്‍വീസുകള്‍ നിര്‍ത്തി വെയ്ക്കുകയും മറ്റു സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.

ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ ദുബായ് കേന്ദ്രമാക്കി സര്‍വീസ് നടത്തുന്ന 25 ശതമാനം ഫ്‌ളൈറ്റുകളുടെ എണ്ണത്തില്‍ കുറവു വരികയും 45 ഓളം വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയും ചെയ്യും.