സെൻസെക്‌സ് നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: April 29, 2016

BSE-Logo-new-Big-aമുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ ഇടവേളയിൽ നഷ്ടത്തിലേക്ക് നീങ്ങിയെങ്കിലും നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ വില്പനസമ്മർദം അനുഭവപ്പെട്ടത് സൂചികകളെ ദുർബലമാക്കി. ബിഎസ്ഇ സെൻസെക്‌സ് 3.52 പോയിന്റ് ഉയർന്ന് 25,606 പോയിന്റിലും നിഫ്റ്റി 2.55 പോയിന്റ് ഉയർന്ന് 7,849 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം മാർച്ച് ക്വാർട്ടറിൽ 76 ശതമാനം ഇടിഞ്ഞ് 702 കോടിയായി. മുൻ വർഷം ഇതേകാലയളവിൽ (2015 ജനുവരി-മാർച്ച്) 2,922 കോടിയായിരുന്നു അറ്റാദായം.

ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഐഡിയ സെല്ലുലാർ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 120.63 കോടിയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |