സെൻസെക്‌സ് 461 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: April 28, 2016

BSE-Logo-new-Big-a

മുംബൈ : ഓഹരിവിപണികൾ കനത്ത നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്‌സ് 461.02 പോയിന്റ് കുറഞ്ഞ് 25,603 പോയിന്റിലും നിഫ്റ്റി 132.65 പോയിന്റ് കുറഞ്ഞ് 7,847 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്ക് ഓഫ് ജപ്പാൻ ജിഡിപി വിലയരുത്തലിൽ കുറവുവരുത്തിയതും ആഗോളവിപണികളിലെ വില്പനസമ്മർദ്ദവുമാണ് ഇന്ത്യൻ വിപണികളെ തളർത്തിയത്.

ബിഎച്ച്ഇഎൽ, എം & എം, എച്ച്ഡിഎഫ്‌സി, ടാറ്റാ സ്റ്റീൽ, ഐടിസി, എച്ച്‌സിഎൽ ടെക്‌നോളജീസ് ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ഇന്റർഗ്ലോബ് ഏവിയേഷൻ (ഇൻഡിഗോ), ഡിഎൽഎഫ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

TAGS: BSE Sensex | NSE Nifty |