ഓഹരിവിപണിയിൽ വ്യതിയാനം

Posted on: April 27, 2016

BSE-Building-Bigമുംബൈ : ഓഹരിവിപണികളിൽ വ്യതിയാനം. നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും വൈകാതെ നേട്ടത്തിലേക്കും പിന്നീട് നഷ്ടത്തിലേക്കും സൂചികകൾ മാറി മറിഞ്ഞു. ബിഎസ്ഇ സെൻസെക്‌സ് 1.51 പോയിന്റ് കുറഞ്ഞ് 26,005 പോയിന്റിലും നിഫ്റ്റി 3.80 പോയിന്റ് ഉയർന്ന് 7,966 പോയിന്റിലുമാണ് രാവിലെ 10.45 ന് വ്യാപാരം നടക്കുന്നത്.

മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ്, ഐടിസി, വിപ്രോ, യെസ് ബാങ്ക്, എയർടെൽ, ബിഎച്ച്ഇഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |