കെഎംഎ സ്‌ക്രിപ്റ്റിംഗ് മൈ സ്റ്റോറി 26 ന്

Posted on: April 25, 2016

KMA-logo-big

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്‌ക്രിപ്റ്റിംഗ് മൈ സ്‌റ്റോറി സംവാദ പരമ്പരയുടെ മൂന്നാം സെഷൻ ഏപ്രിൽ 26 ന് നടക്കും. പനമ്പിള്ളി നഗറിലെ കേരള മാനേജ്‌മെന്റ് ഹൗസിൽ വൈകുന്നേരം 6.30 ന് ആണ് ചടങ്ങ്. വി-ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് അതിഥി.

കെഎംഎ പ്രസിഡന്റ് പ്രസാദ് കെ. പണിക്കർ, മുൻ പ്രസിഡന്റ് സുനിൽ കെ. സക്കറിയ, കെഎംഎ സെക്രട്ടറി സി.എസ്. കർത്ത, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വിവേക് കൃഷ്ണ ഗോവിന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.