10
Friday
May 2024
May 2024
ഗൂഗിളിന് റാൻസ്റ്റാഡ് അവാർഡ്
Posted on: April 22, 2016
കൊച്ചി : ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽദായകനുള്ള 2016 ലെ റാൻസ്റ്റാഡ് അവാർഡ് ഗൂഗിൾ ഇന്ത്യയെ തെരഞ്ഞെടുത്തു. തുടർച്ചയായി രണ്ടാം വർഷമാണ് ഗൂഗിൾ ഈ ബഹുമതി സ്വന്തമാക്കുന്നത്. മെഴ്സിഡസ് ബെൻസ് ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. മുംബൈയിൽ നടന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു.
ആഗോളതലത്തിൽ ഇന്ത്യ ഉൾപ്പെടെ 25 രാജ്യങ്ങളിൽനിന്നുള്ള രണ്ടുലക്ഷത്തിലധികം പേർക്ക് ഇടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് റാൻസ്റ്റാഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. മൂർത്തി കെ ഉപ്പലുരി അറിയിച്ചു.
TAGS: Google India | Mercedes Benz India | Most Attractive Employer In India | Randstad Award | Randstad India |
News in this Section