സെൻസെക്‌സിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: April 22, 2016

BSE-Logo-Big

മുംബൈ : ലാഭമെടുക്കലിനെ തുടർന്ന് ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ ഓഹരിവിപണികൾ ഇടയ്ക്ക് നേട്ടത്തിലേക്ക് തിരികെ വന്നെങ്കിലും വൈകാതെ നഷ്ടത്തിലേക്ക് നീങ്ങി.

ബിഎസ്ഇ സെൻസെക്‌സ് 42.24 പോയിന്റ് കുറഞ്ഞ് 25,838 പോയിന്റിലും നിഫ്റ്റി 12.75 പോയിന്റ് കുറഞ്ഞ് 7,899 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

മാരുതി സുസുക്കി, ഒഎൻജിസി, ടാറ്റാ സ്റ്റീൽ, എസ്ബിഐ, കാനറ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |