സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: April 21, 2016

BSE-Logo-Big

മുംബൈ : സെൻസെക്‌സ് 36.20 ഉയർന്ന് 25,880 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു. അതേസമയം നിഫ്റ്റി 2.70 പോയിന്റ് കുറഞ്ഞ് 7,912 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, അക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, മാരുതി സുസുക്കി തുടങ്ങി 1038 ഓഹരികൾ നേട്ടം കൈവരിച്ചു.

ഇൻഫോസിസ്, ടിസിഎസ്, ഐടിസി തുടങ്ങി ബിഎസ്ഇയിലെ 1478 ഓഹരികൾ നഷ്ടം നേരിട്ടു. വിപ്രോയുടെ വില 7 ശതമാനം കുറഞ്ഞു.

TAGS: BSE Sensex | NSE Nifty |