ആന്ധ്രപ്രദേശിലെ 5 നഗരങ്ങളിൽ എയർടെൽ 4ജി

Posted on: October 18, 2015

Airtel-4G-big

ഹൈദരാബാദ് : ഭാരതി എയർടെൽ ആന്ധ്രപ്രദേശിലെ അഞ്ച് നഗരങ്ങളിൽ 4ജി സേവനം അവതരിപ്പിച്ചു. വിജയവാഡ, ഗുണ്ടൂർ, വിശാഖപട്ടണം, തിരുപ്പതി, നെല്ലൂർ എന്നിവിടങ്ങളിലാണ് 4ജി ഏർപ്പെടുത്തിയത്.

2015 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം രാജ്യത്തെ 296 നഗരങ്ങളിൽ എയർടെൽ 4ജി കണക്ടിവിറ്റിയുണ്ട്.. 2012 ഏപ്രിലിൽ കോൽക്കത്തയിലാണ് എയർടെൽ ആദ്യമായി 4ജി സേവനം ലഭ്യമാക്കിയത്.