എയർടെല്ലിന് 13.3 ശതമാനം വരുമാന വളർച്ച

Posted on: October 26, 2015

Airtel-store-Big

മുംബൈ: ഭാരതി എയർടെല്ലിന് സെപ്റ്റംബറിൽ അവസാനിച്ച നടപ്പു ധനകാര്യ വർഷത്തെ രണ്ടാം ക്വാർട്ടറിൽ 13.3 ശതമാനം വരുമാന വളർച്ച. കഴിഞ്ഞ 12 ക്വാർട്ടറുകൾക്കിടെ ഉണ്ടായ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിതെന്ന് എയർടെൽ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ എംഡിയും സിഇഒയുമായ ഗോപാൽ വിത്തൽ പറഞ്ഞു. മൊബൈൽ ഡാറ്റാ വരുമാനം 60 ശതമാനം ഉയർന്നു.

രണ്ടാം ക്വാർട്ടറിൽ കമ്പനിയുടെ അറ്റാദായം 10.1 ശതമാനം ഉയർന്ന് 1,523 കോടി രൂപയായി. മൂൻ വർഷം ഇതേകാലയളവിൽ അറ്റാദായം 1,383.2 കോടി രൂപയായിരുന്നു.

സംയോജിത വരുമാനം 4.3 ശതമാനം വർധിച്ച് 23,852 കോടി രൂപ ആയി. സംയോജിത മൊബൈൽ ഡാറ്റാ വരുമാനം 50 ശതമാനം ഉയർന്ന് 3,806 കോടി രൂപയായി.

എയർടെൽ 334 നഗരങ്ങളിൽ 4ജി സർവീസ് അവതരിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ അവസാനത്തിൽ കമ്പനിയുടെ മൊത്തം കടബാധ്യത 70,777 കോടി രൂപയാണ്