ലുലു ഫാഷൻ വീക്കിന് തുടക്കമായി

Posted on: April 20, 2016
കൊച്ചി ലുലു മാളിൽ ആരംഭിച്ച ലുലു ഫാഷൻ വീക്ക് സിനിമാതാരം പ്രിയാമണി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി ലുലു മാളിൽ ആരംഭിച്ച ലുലു ഫാഷൻ വീക്ക് സിനിമാതാരം പ്രിയാമണി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : ഇന്ത്യൻ ടെറെയ്ൻ അവതരിപ്പിക്കുന്ന ലുലു ഫാഷൻ വീക്കിന് കൊച്ചി ലുലു മാളിൽ വർണ്ണാഭമായ തുടക്കം. സിനിമ താരം പ്രിയാമണി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ലുലു ഫാഷൻ വീക്ക് ഉദ്ഘാടനം ചെയ്തു. ഡാൻസർ പ്രസന്നാ മാസ്റ്റർ, കൊറിയോ ഗ്രാഫർ ദാലു കൃഷ്ണ, ലുലു ഗ്രൂപ്പ് കൊമേഴ്‌സ്യൽ മാനേജർ സാദിഖ് കാസ്സിം, ലുലു ബയിംഗ് മാനേജർ ദാസ് ദാമോദരൻ, ലുലു ഗ്രൂപ്പ് മീഡിയ കോഓർഡിനേറ്റർ എൻ. ബി. സ്വരാജ്, ലുലു മാൾ ഓപ്പറേഷൻ മാനേജർ ഷമീർ വർമ്മ എന്നിവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് ലുലു ഫാഷൻ സ്റ്റോറിന്റെ ഫാഷൻ മെയ്‌ക്കോവർ ഫോട്ടോ പ്രദർശനം സിനിമാ നടൻ വിനയ് ഫോർട്ട് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ടെറെയ്ൻ അവതരിപ്പിക്കുന്ന ലുലു ഫാഷൻ വീക്കിൽ പ്രമുഖമായ ദേശീയ, അന്തർദേശീയ ബ്രാൻഡുകൾ അവരുടെ ഏറ്റവും പുതിയ സ്പ്രിംഗ്/സമ്മർ വസ്ത്രശേഖരങ്ങൾ പ്രദർശിപ്പിക്കുന്നതാണ്. വിൽസ് ലൈഫ്‌സ്റ്റൈൽ, സിൻ, ക്ലാസിക് പോളോ എന്നീ ബ്രാൻഡുകൾ പവേഡ് ബൈ ക്രോക്കോഡൈൽ, ഡെൽസി, മാർക് ലോയിർ എന്നിവ അസോസിയേറ്റ് പാർട്ണർമാരായും ഓംറ, ലെവിസ്, അർബൻ ടച്ച്, ജോൺ ലുയിസ്, ക്രൗസ് ജീൻസ്, സ്‌കള്ളേഴ്‌സ്, ഇൻഡിഗോ നേഷൻ, വിക്ടോറിനോക്‌സ് സ്വിസ് ആർമി എന്നിവർ ഷോ പാർട്ണർമാരാണ്.

ഫാഷൻ ലോകത്തെ പ്രമുഖ സാന്നിദ്ധ്യമായ ദാലു ആണ് ഫാഷൻ ഷോകളുടെ കോറിയോഗ്രാഫർ. മോഡലുകളുടെ നിരയിൽ ദേശീയ അന്തർ ദേശീയ തലത്തിൽ ഉന്നതസ്ഥാനമുള്ള മോഡലുകളുണ്ട്. മിസ് ഇന്ത്യ ഫൈനലിസ്റ്റുകൾ, മിസ് ബാംഗ്ലൂർ, മിസ് ആന്ധ്രാപ്രദേശ് എന്നിവർക്കു പുറമേ അന്താരാഷ്ട്ര മുഖങ്ങളും ഫാഷൻ ഷോയിൽ ഉണ്ടാകും. 20 മുതൽ 24 വരെ എല്ലാ ദിവസവും വൈകുന്നേരം 6.30ന് ഫാഷൻ ഷോ തുടങ്ങുന്നതാണ്.

ലുലു ഫാഷൻ അവാർഡുകൾ കൊച്ചിയിൽ സംഘടിപ്പിക്കപ്പെടുന്ന ആദ്യത്തെ ഫാഷൻ അവാർഡുകളായിരിക്കും. ലുലു മാളിൽ ഏപ്രിൽ 24 ന് രാത്രി 8.30ന് ലുലു ഫാഷൻ അവാർഡുകൾ വിതരണം ചെയ്യും. ഫാഷൻ വ്യവസായത്തിനു കാര്യമായ സംഭാവനകളർപ്പിക്കുന്ന ബ്രാൻഡുകളെയും വ്യക്തികളെയും അംഗീകരിക്കുന്നതിനാണ് ഫാഷൻ അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. മോഡൽ ഓഫ് ദ ഇയർ (സൗത്ത്), ഫാഷൻ ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ, മോസ്റ്റ് പ്രിഫേഡ് മെൻസ് വെയർ, മോസ്റ്റ് പ്രിഫേഡ് വിമൻസ് വെയർ, ബെസ്റ്റ് എമർജിംഗ് ബ്രാൻഡ്, ബെസ്റ്റ് കിഡ്‌സ് വെയർ, ഫാഷൻ ഐക്കൺ ഓഫ് ദ ഇയർ സൗത്ത് തുടങ്ങിയ ഇനങ്ങളിൽ അവാർഡുകൾ നൽകുന്നു.

കൊച്ചി മാരിയട്ടിൽ ഏപ്രിൽ 24 ന് വൈകുന്നേരം നാലിന് ആണ് ഫാഷൻ ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൽ ഫാഷൻ, റീട്ടെയ്ൽ വ്യവസായമേഖലയിൽ നിന്നുള്ള പ്രമുഖർ ഇന്ത്യൻ റീട്ടെയിൽ ഇൻഡസ്ട്രിയിലെ സമകാലിക പ്രവണതകൾ ചർച്ച ചെയ്യും. റീട്ടെയ്ൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സിഇഒ. കുമാർ രാജഗോപാൽ, ഇന്ത്യൻ ടെറെയ്ൻ സിഇഒ ചരത് നരസിംഹ, ഇമേജസ് ഫാഷൻ മാഗസിന്റെ എഡിറ്റർ രാജൻ വർമ്മ തുടങ്ങിയ പ്രമുഖർ ഫാഷൻ ഫോറത്തിൽ പങ്കെടുക്കും.