ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: April 20, 2016

BSE-Building-Bigമുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 86.39 പോയിന്റ് ഉയർന്ന് 25,902 പോയിന്റിലും നിഫ്റ്റി 16.35 പോയിന്റ് ഉയർന്ന് 7,931 പോയിന്റിലുമാണ് രാവിലെ 10 ന് വ്യാപാരം നടക്കുന്നത്.

എച്ച്ഡിഎഫ്‌സി, വിപ്രോ, ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, മൈൻഡ് ട്രീ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

നിക്ഷേപകരുടെ ലാഭമെടുക്കൽ കാരണം ഇൻഫോസിസും ടിസിഎസും നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |