ഓഹരിവിപണികളിൽ നേട്ടം

Posted on: April 18, 2016

BSE-Building-Big

മുംബൈ : നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ ഓഹരിവിപണികളിൽ മുന്നേറ്റം. മറ്റ് ഏഷ്യൻ വിപണികളെല്ലാം നഷ്ടത്തിലാണ്. ബിഎസ്ഇ സെൻസെക്‌സ് 66.13 പോയിന്റ് ഉയർന്ന് 25,692 പോയിന്റിലും നിഫ്റ്റി 13 പോയിന്റ് ഉയർന്ന് 7,863 പോയിന്റിലുമാണ് രാവിലെ 9.40 ന് വ്യാപാരം നടക്കുന്നത്.

മികച്ച പ്രവർത്തനഫലത്തിന്റെ അടിസ്ഥാനത്തിൽ ഇൻഫോസിസ് 7.5 ശതമാനം നേട്ടം കൈവരിച്ചു. ടിസിഎസ് നഷ്ടം നേരിട്ടു.

മഹാവീര ജയന്തി പ്രമാണിച്ച് ഇന്ത്യൻ ഓഹരിവിപണി നാളെ അവധിയാണ്.

TAGS: BSE Sensex | NSE Nifty |