വണ്ടർല ഹൈദരാബാദ് 20 ന് തുറക്കും

Posted on: April 17, 2016

Wonderla-Hyderabad-Big-a

ബംഗലുരു : വണ്ടർല ഹോളിഡെയ്‌സിന്റെ മൂന്നാമത്തെ അമ്യൂസ്‌മെന്റ് പാർക്ക് ഏപ്രിൽ 20 ന് ഹൈദരാബാദിൽ തുറക്കും. തെലുങ്കാന ഐടി-പഞ്ചായത്തീരാജ് മന്ത്രി കെ. താരാക രാമ റാവു പാർക്ക് ഉദ്ഘാടനം ചെയ്യും. ടൂറിസം-സാംസ്‌കാരിക മന്ത്രി എ. ചന്തുലാൽ ലാൻഡ് റൈഡുകളുടെയും ട്രാൻസ്‌പോർട്ട് മന്ത്രി പി. മഹേന്ദർ റെഡി വാട്ടർ റൈഡുകളുടെയും ഉദ്ഘാടനം നിർവഹിക്കും.

ഉദ്ഘാടന ചടങ്ങിൽ വണ്ടർല ഹോളിഡെയ്‌സ് സ്ഥാപകനും വൈസ്‌ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിക്കും. വണ്ടർല ഹോളിഡെയ്‌സ് ഡയറക്ടർ രാമചന്ദ്രൻ, വി സ്റ്റാർ ക്രിയേഷൻസ് മാനേജിംഗ് ഡയറക് ടർ ഷീല കൊച്ചൗസേപ്പ്, വണ്ടർല എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രിയ ജോസഫ് ചിറ്റിലപ്പിള്ളി എന്നിവർ ചേർന്ന് ദീപം തെളിയിക്കും.

വണ്ടർല ഹോളിഡെയ്‌സ് സിഇഒ ഡി.എസ്. സച്ചദേവ, കെ. വിശ്വേശ്വർ റെഡി എംപി, ടി. കൃഷ്ണ റെഡി എംഎൽഎ, ടൂറിസം സെക്രട്ടറി ബി. വെങ്കിടേഷം ഐഎഎസ്, ഐടി സെക്രട്ടറി ജയേഷ് രഞ്ജൻ ഐഎഎസ് എന്നിവർ ആശംസകൾ നേരും. വണ്ടർല ഹൈദരാബാദ് പാർക്ക് ഹെഡ് മധുസൂദൻ ഗുട്ട കൃതജ്ഞത രേഖപ്പെടുത്തും.