വിജയ് മല്യയുടെ ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് സസ്‌പെൻഡ് ചെയ്തു

Posted on: April 15, 2016

Vijay-Mallya-MCF-chairman-Bന്യൂഡൽഹി : വിജയ് മല്യയുടെ ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് നാല് ആഴ്ചത്തേക്ക് വിദേശകാര്യമന്ത്രാലയം സസ്‌പെൻഡ് ചെയ്തു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശിപാർശ പ്രകാരമാണ് വിദേശകാര്യമന്ത്രാലയം നയതന്ത്രപദവിയുള്ള പാസ്‌പോർട്ട് താത്കാലികമായി റദ്ദാക്കിയത്. മൂന്ന് തവണ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ മല്യ ഹാജരാകാത്ത സാഹചര്യത്തിലാണ് ഈ നടപടി.

ഇന്ത്യയിലെ 17 ബാങ്കുകൾക്കായി 9,400 കോടി രൂപ നൽകാനുള്ള വിജയ് മല്യ കഴിഞ്ഞ ഒരു മാസത്തിലേറെയായി ലണ്ടനിലാണ് താമസിക്കുന്നത്. രാജ്യസഭാംഗം എന്ന നിലയിലാണ് മല്യഡിപ്ലോമാറ്റിക് പാസ്‌പോർട്ട് സ്വന്തമാക്കിയത്.