ഓഹരിവിപണികളിൽ നേട്ടം

Posted on: April 13, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 360.83 പോയിന്റ് ഉയർന്ന് 25,506 പോയിന്റിലും നിഫ്റ്റി 108.50 പോയിന്റ് ഉയർന്ന് 7,817 പോയിന്റിലുമാണ് രാവിലെ 9.58 ന് വ്യാപാരം നടക്കുന്നത്.

ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ് ബി ഐ, അക്‌സിസ് ബാങ്ക് തുടങ്ങി ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 1146 ഓഹരികൾ നേട്ടത്തിലാണ്. 196 ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 308 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |