ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: April 12, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 83.33 പോയിന്റ് ഉയർന്ന് 25,105 പോയിന്റിലും നിഫ്റ്റി 24.60 പോയിന്റ് ഉയർന്ന് 7,696 പോയിന്റിലുമാണ് രാവിലെ 9.34 ന് വ്യാപാരം നടക്കുന്നത്.

ഡോ. റെഡീസ് ലാബ്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 107 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ഫെബ്രുവരിയിലെ ഐഐപി ഡാറ്റാ, മാർച്ചിലെ സിപിഐ ഡാറ്റാ, മൺസൂൺ ഫോർകാസ്റ്റ് എന്നിവ ഇന്ന് പുറത്തുവരും.

TAGS: BSE Sensex | NSE Nifty |