സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: April 11, 2016

BSE-Logo-Big

മുംബൈ : നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 348.32 പോയിന്റ് ഉയർന്ന് 25,022 പോയിന്റിലും നിഫ്റ്റി 116.20 പോയിന്റ് ഉയർന്ന് 7,671 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റാ ഗ്രൂപ്പ് ഓഹരികളും ഐടി ഓഹരികളും നേട്ടം കൈവരിച്ചു. ലുപിൻ, സിപ്ല, ഡോ. റെഡീസ് എന്നീ ഫാർമ ഓഹരികൾ നഷ്ടം നേരിട്ടു.

അംബേദ്ക്കർ ജയന്തിയായതിനാൽ വ്യാഴാഴ്ചയും രാം നവമി പ്രമാണിച്ച് വെള്ളിയാഴ്ച്ചയും ഓഹരിവിപണി അവധിയായിരിക്കും.

TAGS: BSE Sensex | NSE Nifty |