അരുൺ ജയ്റ്റ്‌ലി അമേരിക്കയിലേക്ക്

Posted on: April 11, 2016

Arun-Jaitley--Big-a

ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി 10 ദിവസത്തെ സന്ദർശനത്തിനായി നാളെ അമേരിക്കയിലേക്ക് തിരിക്കും. വാഷിംഗ്ടണിൽ ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും മീറ്റിംഗുകളിൽ പങ്കെടുക്കുകയാണ് മുഖ്യ ലക്ഷ്യം.

റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ, മുഖ്യ സാമ്പത്തികോപദേഷ് ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും.

ഏപ്രിൽ 19 ന് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഒപ്പം നിക്ഷേപകരുമായി ആശയവിനിമയം നടത്തും.