06
Monday
May 2024
May 2024
ഹൈദരാബാദിൽ സ്റ്റാർട്ടപ്പ് കോൺക്ലേവ്
Posted on: April 9, 2016
ഹൈദരാബാദ് : ജർമ്മനി ആസ്ഥാനമായുള്ള ഡിഎച്ച്ഐ ലാബ്സിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 13,14 തീയതികളിൽ ഹൈദരാബാദിൽ സ്റ്റാർട്ടപ്പ് കോൺക്ലേവ് സംഘടിപ്പിക്കും. 400 ലേറെ സ്റ്റാർട്ടപ്പുകളും 50 നിക്ഷേപകരും കോൺക്ലേവിൽ പങ്കെടുക്കുമെന്ന് ഡിഎച്ച്ഐ ലാബ്സ് സ്ഥാപകനും സിഇഒയുമായ വീര അഭിലാഷ് പറഞ്ഞു.
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് രാജ്യാന്തര പ്ലാറ്റ്ഫോമും ഗ്ലോബൽ എക്സ്പേർട്ടുകളുടെ മെന്ററിംഗും കോൺക്ലേവ് ലഭ്യമാക്കും. ആന്ധ്രയിൽ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം വികസിപ്പിക്കാൻ ഡിഎച്ചഐ ലാബ്സ്, ടി ഹബുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്.
TAGS: DHI Labs | Indian Startups | Start-up Conclave | T-Hub | Veera Abhilash |
News in this Section