മല്യ വീണ്ടും മുങ്ങി

Posted on: April 9, 2016

Vijay-Mallya-Big-c

ന്യൂഡൽഹി : എൻഫോഴ്‌സ്‌മെന്റ് ഡയറക് ടറേറ്റിന് മുമ്പിൽ ഹാജരാകാതെ വിജയ് മല്യ ഇന്നും മുങ്ങി. ഇത് മൂന്നാം തവണയാണ് മല്യ ഒഴിഞ്ഞുമാറുന്നത്.

ബാങ്കുകളുമായുള്ള ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുകയാണെന്നും മെയ് മാസത്തിൽ നേരിട്ട് ഹാജരാകാമെന്നും മല്യ എൻഫോഴ്‌സ്‌മെന്റിനെ അറിയിച്ചു. മല്യയുടെയും കുടുംബത്തിന്റെയും സ്വത്ത് വിവരം ഏപ്രിൽ 21 ന് മുമ്പ് അറിയിക്കണമെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി നിർദേശിച്ചിരുന്നു.

TAGS: Vijay Mallya |