15
Wednesday
May 2024
May 2024
ബംഗളുരു റിയലിട്ടി എക്സ്പോ 23 ന്
Posted on: August 21, 2014
കോൺഫെഡറേഷൻ ഓഫ് റിയൽഎസ്റ്റേറ്റ് ഡവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ക്രെഡായ്) യുടെ ആഭിമുഖ്യത്തിൽ 23,24 തീയതികളിൽ ബംഗളുരുവിൽ റിയലിട്ടി എക്സ്പോ സംഘടിപ്പിക്കും. മറാത്തഹള്ളി ഔട്ടർ റിംഗ് റോഡിലെ ഹോട്ടൽ പാർക് പ്ലാസയിൽ രാവിലെ 10 മുതൽ രാത്രി 8 വരെയാണ് എക്സ്പോ.
ക്രെഡായ് ബാംഗളൂർ സ്ഥാപക പ്രസിഡന്റ് കെ.കെ. മാൽപാനി എക്സ്പോ ഉദ്ഘാടനം ചെയ്യും. 46 ബിൽഡർമാരും 6 ധനകാര്യസ്ഥാപനങ്ങളും എക്സ്പോയിൽ പങ്കെടുക്കുമെന്ന് ക്രെഡായ് ബംഗളൂർ പ്രസിഡന്റ് സി.എൻ. ഗോവിന്ദരാജു പറഞ്ഞു.
TAGS: Credai | Credai Bangalore | Realty Expo |
News in this Section