ഓഹരിവിപണിയിൽ നേരിയ നേട്ടം

Posted on: April 8, 2016

BSE-Building-Bigമുംബൈ : ഓഹരിവിപണിയിൽ നേരിയ നേട്ടം. രാവിലെ നേട്ടത്തിൽ വ്യാപാരം തുടങ്ങിയെങ്കിലും മറ്റ് ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് വൈകാതെ വിപണി നഷ്ടത്തിലേക്ക് നീങ്ങി. വീണ്ടും നേരിയ നേട്ടത്തിലേക്ക് മടങ്ങിവന്നു.

ബിഎസ്ഇ സെൻസെക്‌സ് 20.66 പോയിന്റ് ഉയർന്ന് 24,706 പോയിന്റിലും നിഫ്റ്റി 12.80 പോയിന്റ് ഉയർന്ന് 7,559 പോയിന്റിലുമാണ് രാവിലെ 10.55 ന് വ്യാപാരം നടക്കുന്നത്.

ഡോ. റെഡീസ്, സൺ ഫാർമ, ടാറ്റാ മോട്ടോഴ്‌സ്, ബിഎച്ച്ഇഎൽ, ലുപിൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 295 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |