ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു

Posted on: April 7, 2016

BSE-Building-Bigമുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 212.37 പോയിന്റ് കുറഞ്ഞ് 24,688 പോയിന്റിലും നിഫ്റ്റി 56.85 പോയിന്റ് കുറഞ്ഞ് 7,557 പോയിന്റിലുമാണ് രാവിലെ 10.32 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, മാരുതി സുസുക്കി, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 494 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |