മെഴ്‌സിഡസ് ബെൻസ് 13,558 കാറുകൾ വിറ്റു

Posted on: April 6, 2016

Mercedes-Benz-E---Class-Big

ന്യൂഡൽഹി : മെഴ്‌സിഡസ് ബെൻസ് 2015-16 ൽ 13,558 കാറുകൾ വിറ്റഴിച്ചു. വില്പനയിൽ മുൻവർഷത്തേക്കാൾ 20.91 ശതമാനം വളർച്ച കൈവരിച്ചു.

ഇ-ക്ലാസ്, സി-ക്ലാസ് വിഭാഗങ്ങളാണ് വില്പന വോള്യം വർധിപ്പിച്ചത്. 2014-15 ൽ 11,213 കാറുകളായിരുന്നു വില്പന നടത്തിയത്.

ഡൽഹി-ദേശീയ തലസ്ഥാന മേഖലയിൽ 2000 സിസിക്ക് മുകളിലുള്ള ഡീസൽ എൻജിനുകൾക്കുള്ള നിരോധനവും വിലവർധനയും വില്പനയെ ദോഷകരമായി ബാധിച്ചില്ലെന്ന് മെഴ്‌സിഡസ് ബെൻസ് വ്യക്തമാക്കി.