സെൻസെക്‌സ് നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: April 6, 2016

BSE-Logo-Bigമുംബൈ : ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. രാവിലെ നേട്ടത്തിൽ വ്യാപാരം തുടങ്ങി അധികം വൈകാതെ നഷ്ടത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 17.04 പോയിന്റ് ഉയർന്ന് 24,900 പോയിന്റിലും നിഫ്റ്റി 11.15 പോയിന്റ് ഉയർന്ന് 7,614 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ, ടിസിഎസ്, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

അദാനി പോർട്ട്‌സ്, അക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ 1-2 ശതമാനത്തോളം നഷ്ടം നേരിട്ടു.