ഓഹരിവിപണിയിൽ നഷ്ടം

Posted on: April 6, 2016

BSE-Building-Big

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ നേരിയ നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 18.66 പോയിന്റ് കുറഞ്ഞ് 24,864 പോയിന്റിലും നിഫ്റ്റി 0.75 പോയിന്റ് കുറഞ്ഞ് 7,602 പോയിന്റിലുമാണ് രാവിലെ 10.24ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, സ്‌പൈസ്‌ജെറ്റ്, മഹീന്ദ്ര & മഹീന്ദ്ര, ഭാരതി എയർടെൽ, ഐഡിയ സെല്ലുലാർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

മാരുതി സുസുക്കി, അപ്പോള ഹോസ്പിറ്റൽ, സിപ്ല എന്നീ ഓഹരികൾ നഷ്ടം നേരിട്ടു.

സെൻസെക്‌സ് ഇന്നലെ 516.06 പോയിന്റ് കുറഞ്ഞ് 24,883 പോയിന്റിലും നിഫ്റ്റി 155.60 പോയിന്റ് കുറഞ്ഞ് 7,603 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex | NSE Nifty |