ഓഹരിസൂചികകളിൽ മുന്നേറ്റം

Posted on: August 21, 2014

BSE-Building

ഒരു ദിവസത്തെ ഇടവേളയിൽ സെൻസെക്‌സിലും നിഫ്റ്റിയിലും മുന്നേറ്റം. രാവിലെ 10.40 ന് സെൻസെക്‌സ് 149 പോയിന്റ് ഉയർന്ന 26,464 ലും നിഫ്റ്റി 44 പോയിന്റ് ഉയർന്ന് 7,919 പോയിന്റിലുമാണ് വ്യാപാരം നടന്നത്.

എസ്ബിഐ, ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, എൽ ആൻഡ് ടി തുടങ്ങിയവ 1-2 ശതമാനം നേട്ടം കൈവരിച്ചു. വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ മാത്രം 251.36 കോടിയുടെ ഓഹരികൾ വാങ്ങിക്കൂട്ടി.

TAGS: BSE Sensex | Nifty |