സെൻസെക്‌സ് 516 പോയിന്റ് നഷ്ടത്തിൽ

Posted on: April 5, 2016

BSE-Logo-Big

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 516.06 പോയിന്റ് കുറഞ്ഞ് 24,883 പോയിന്റിലും നിഫ്റ്റി 155.60 പോയിന്റ് കുറഞ്ഞ് 7,603 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

കാൽ ശതമാനം പലിശ കുറച്ചത് വിപണിയുടെ പ്രതീക്ഷകളെ തകിടംമറിച്ചു. ഉച്ചയ്ക്ക് മുമ്പ് തന്നെ സെൻസെക്‌സ് 300 ലേറെ പോയിന്റ് നഷ്ടപ്പെടുത്തി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 5.62 ശതമാനവും ഐസിഐസിഐ ബാങ്ക് 5.38 ശതമാനവും ഭാരതി എയർടെൽ 5.22 ശതമാനവും ബാങ്ക് ഓഫ് ബറോഡ 5.15 ശതമാനവും നഷ്ടം വരുത്തി.