ഓഹരിവിപണിയിൽ മുന്നേറ്റം

Posted on: April 4, 2016

BSE-Building-Bigമുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 97.14 പോയിന്റ് ഉയർന്ന് 25,366 പോയിന്റിലും നിഫ്റ്റി 29.70 പോയിന്റ് ഉയർന്ന് 7,742 പോയിന്റിലുമാണ് രാവിലെ 9.49 ന് വ്യാപാരം നടക്കുന്നത്.

ഇൻഫോസിസ്, എച്ച്‌സിഎൽ, ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ്, ടിവിഎസ് മോട്ടോഴ്‌സ്, മാരുതി സുസുക്കി, ബജാജ് ഓട്ടോ, എം & എം തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സിഗരറ്റ് ഉത്പാദനം നിർത്തിയതോടെ ഐടിസിയുടെ ഓഹരിവില 2 ശതമാനം ഇടിഞ്ഞു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ വെള്ളിയാഴ്ച 214 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |