സിദ്ധാർത്ഥ് മല്യ യുബി ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു

Posted on: April 1, 2016

Sidhartha-Mallya-Big

ന്യൂഡൽഹി : വിജയ് മല്യയുടെ പുത്രൻ സിദ്ധാർത്ഥ് മല്യ യുണൈറ്റഡ് ബ്രൂവറീസിന്റെ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു. 2005 ലാണ് സിദ്ധാർത്ഥ് മല്യ യുബിയുടെ ഡയറക്ടർ സ്ഥാനം ഏറ്റെടുത്തത്.

വിവാദങ്ങളുടെ പേരിൽ തന്റെ മകനെ വിമർശിക്കരുതെന്ന് കഴിഞ്ഞ ദിവസം ബ്ലോഗിലൂടെ മല്യ അഭ്യർത്ഥന നടത്തിയിരുന്നു. ഇംഗ്ലണ്ടിൽ പഠനം പൂർത്തിയാക്കിയ 29 കാരനായ സിദ്ധമല്യ നേരത്തെ ഡിയാജിയോയിലും ഗിന്നസ് ബിയർ കമ്പനിയിലും പ്രവർത്തിച്ചിട്ടുണ്ട്.