ഓഹരിവിപണിയിൽ നേരിയ നഷ്ടം

Posted on: April 1, 2016

BSE-Building-Big

മുംബൈ : ആഗോളവിപണികളുടെ ചുവടുപിടിച്ച് പുതിയ ധനകാര്യവർഷത്തിന്റെ ആദ്യ ദിവസം ഓഹരിവിപണിയിൽ നേരിയ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 10.11 പോയിന്റ് കുറഞ്ഞ് 25,331 പോയിന്റിലും നിഫ്റ്റി 6.35 പോയിന്റ് കുറഞ്ഞ് 7,732 പോയിന്റിലുമാണ് രാവിലെ 10 ന് വ്യാപാരം നടക്കുന്നത്. നേരത്തെ സെൻസെക്‌സ് 86 ഉം നിഫ്റ്റി 30 പോയിന്റ് നഷ്ടപ്പെടുത്തിയിരുന്നു.

ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീൽ, എം & എം, ഭാരതി എയർടെൽ, ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ്, മാരുതി സുസുക്കി, ബജാജ് ഓട്ടോ, ഒഎൻജിസി, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടം രേഖപ്പെടുത്തി.

TAGS: BSE Sensex | NSE Nifty |