ഓഹരിവിപണിയിൽ മുന്നേറ്റം തുടരുന്നു

Posted on: March 31, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണിയിൽ രണ്ടാം ദിവസവും മുന്നേറ്റം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 111.91 പോയിന്റ് ഉയർന്ന് 25,450 പോയിന്റിലും നിഫ്റ്റി 33.45 പോയിന്റ് ഉയർന്ന് 7,768 പോയിന്റിലുമാണ് രാവിലെ 10.28 ന് വ്യാപാരം നടക്കുന്നത്.

ഇൻഫോസിസ്, ഹീറോമോട്ടോകോർപ്, ടിസിഎസ്, സൺ ഫാർമ, ബജാജ് ഓട്ടോ, വിപ്രോ തുടങ്ങിയ ഓഹരികൾ 1-7 ശതമാനം നേട്ടം കൈവരിച്ചു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 1422 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |