ആമസോൺ ഇന്ത്യ കാമ്പസ് ഹൈദരാബാദിൽ

Posted on: March 30, 2016

Amazon-campus-Foundation-la

ഹൈദരാബാദ് : ആമസോൺ ഹൈദരബാദിലെ ഗച്ചിബൗളിയിൽ യുഎസിന് പുറത്തുള്ള ഏറ്റവു വലിയ കാമ്പസിന്റെ നിർമാണം ആരംഭിച്ചു. 10 ഏക്കർ വിസ്തൃതിയുള്ള കാമ്പസ് 2019 ൽ പൂർത്തിയാകും. ആയിരക്കണക്കിന് ജീവനക്കാർക്ക് ഇവിടെ പ്രവർത്തിക്കാനാകും.

2005-06 കാലഘട്ടത്തിലാണ് ഹൈദരാബാദിൽ ആമസോണിന്റെ ബാക്ക്എൻഡ് ഓപറേഷൻസ് ആരംഭിച്ചത്. കഴിഞ്ഞവർഷം ഇന്ത്യയിലെ ഏറ്റവും വലിയ ഫുൾഫിൽമെന്റ് സെന്റർ ആമസോൺ ഹൈദരാബാദിൽ പ്രഖ്യാപിച്ചിരുന്നു. 280,000 ചതുരശ്രയടി വിസ്തീർണമാണ് തെലുങ്കാനയിലെ ഫുൾഫിൽമെന്റ് സെന്ററിനുള്ളത്.