4000 കോടി തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യ

Posted on: March 30, 2016

Vijay-Mallya-Big-c

ന്യൂഡൽഹി : ബാങ്കുകൾക്ക് നൽകാനുള്ളതിൽ 4000 കോടി രൂപ സെപ്റ്റംബറിന് മുമ്പ് തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യയുടെ അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ സുപ്രീംകോടതിയെ അറിയിച്ചു. മല്യ 17 ബാങ്കുകൾക്കായി 9000 കോടിയിൽ അധികം രൂപയാണ് നൽകാനുള്ളത്.

ഇക്കാര്യത്തിൽ ബന്ധപ്പെട്ട ബാങ്കുകളുടെ തീരുമാനം അറിയിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഈ കേസിൽ ഏപ്രിൽ 7 ന് കോടതി വീണ്ടും വാദം കേൾക്കും.