ഓഹരിവിപണിയിൽ മുന്നേറ്റം

Posted on: March 30, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണിയിൽ മുന്നേറ്റം. പലിശനിരക്ക് ഉയർത്തുന്നത് കരുതലോടെയായിരിക്കണമെന്ന യുഎസ് ഫെഡറൽ റിസർവ് അധ്യക്ഷ ജാനറ്റ് എല്ലൻ അഭിപ്രായം വിപണിക്ക് ആവേശമായി. നാളെയാണ് എഫ് & ഒ ക്ലോസിംഗ്.

ബിഎസ്ഇ സെൻസെക്‌സ് 212.05 പോയിന്റ് ഉയർന്ന് 25,112 പോയിന്റിലും നിഫ്റ്റി 64.55 പോയിന്റ് ഉയർന്ന് 7,661 പോയിന്റിലുമാണ് രാവിലെ 9.18 ന് വ്യാപാരം നടക്കുന്നത്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 513 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സെൻസെക്‌സ് 65.94 പോയിന്റ് കുറഞ്ഞ് 24,900 ലും നിഫ്റ്റി 18.10 പോയിന്റ് കുറഞ്ഞ് 7,597 ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

TAGS: BSE Sensex | NSE Nifty |