സെൻസെക്‌സ് 409 പോയിന്റ് നഷ്ടത്തിൽ

Posted on: March 28, 2016

BSE-Logo-Big

മുംബൈ : നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ വൈകാതെ നഷ്ടത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 409.31 പോയിന്റ് കുറഞ്ഞ് 24,928 പോയിന്റിൽ എത്തി. നിഫ്റ്റി 117.30 പോയിന്റ് കുറഞ്ഞ് 7,599 ലാണ് 3.06 ന് വ്യാപാരം നടക്കുന്നത്.

ധനകാര്യ, ഫാർമ ഓഹരികളിൽ കനത്ത വില്പനസമ്മർദമാണ് ഇന്ന് അനുഭവപ്പെട്ടത്. എച്ച്ഡിഎഫ്‌സി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ലുപിൻ, നാറ്റ്‌കോ ഫാർമ, ഹിൻഡാൽകോ തുടങ്ങി ബിഎസ്ഇ യിലെ 1816 ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |