ഓഹരിവിപണിയിൽ നേരിയനേട്ടം

Posted on: March 28, 2016

BSE-Building-Big

മുംബൈ : നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഓഹരിവിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം. പ്രധാന ആഗോള വിപണികളിലെല്ലാം ഇന്ന് അവധിയാണ്. ഇന്ത്യൻ വിപണി ഈ ആഴ്ച കൺസോളിഡേഷൻ മൂഡിലായിരിക്കും. വിദേശനിക്ഷേപ സ്ഥാപനങ്ങൾ മാർച്ച് മാസത്തിൽ വാങ്ങലുകാരായിരുന്നു. ഈ ട്രെൻഡ് ഇനിയും തുടർന്നേക്കാം. വ്യാഴാഴ്ചയാണ് എഫ് & ഒ സെറ്റിൽമെന്റ്.

ബിഎസ്ഇ സെൻസെക്‌സ് 11.10 പോയിന്റ് ഉയർന്ന് 25,348 പോയിന്റിലും നിഫ്റ്റി 2.90 പോയിന്റ് ഉയർന്ന് 7,719 പോയിന്റിലുമാണ് രാവിലെ 9.33 ന് വ്യാപാരം നടക്കുന്നത്. സെൻസെക്‌സ് 7.07 പോയിന്റ് ഉയർന്ന് 25,337 പോയിന്റിലും നിഫ്റ്റി 1.60 പോയിന്റ് ഉയർന്ന് 7,716 പോയിന്റിലുമാണ് 23 ന് ക്ലോസ് ചെയ്തത്.

TAGS: BSE Sensex | NSE Nifty |