ഷോപ്പേഴ്‌സ് സ്റ്റോപ്പ് ഡ്യൂട്ടിഫ്രീ ബിസിനസിലേക്ക്

Posted on: March 26, 2016

Shoppers-Stop-store-Big

ബംഗലുരു : ഫാഷൻ റീട്ടെയ്‌ലറായ ഷോപ്പേഴ്‌സ് സ്റ്റോപ്പ് ഡ്യൂട്ടി ഫ്രീ ബിസിനസിലേക്ക് തിരിയുന്നു. സൂറീച്ച് ആസ്ഥാനമായുള്ള നുവാൻസ് ഗ്രൂപ്പുമായി ചേർന്ന് സംയുക്തസംരംഭത്തിനാണ് ഷോപ്പേഴ്‌സ് സ്റ്റോപ്പ് ഒരുങ്ങുന്നത്.

ബംഗലരു, മുംബൈ എയർപോർട്ടുകളിലെ ഡ്യൂട്ടിഫ്രീ കരാർ നുവാൻസ് ഗ്രൂപ്പിനാണ് ലഭിച്ചിട്ടുള്ളത്. കൂടുതൽ എയർപോർട്ടുകളിലേക്ക് ഡ്യൂട്ടിഫ്രീ ബിസിനസ് വ്യാപിപ്പിക്കാനാണ് സംയുക്തസംരംഭത്തിന്റെ ശ്രമം.