ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിന് 16,524 കോടി വിറ്റുവരവ്

Posted on: April 6, 2016

Hindustan-Aeronautics-Big

ബംഗലുരു : പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിന് 2015-16 ൽ 16,524 കോടി രൂപ വിറ്റുവരവ്. കയറ്റുമതി വരുമാനം 401 കോടി രൂപയായി. എച്ച് എ എൽ 3,210 കോടി രൂപ നികുതിക്ക് മുമ്പുള്ള ലാഭം നേടിയതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി. സുവർണ രാജു പറഞ്ഞു.

2014-15 ൽ ടേണോവർ 15,622 കോടിയും നികുതിക്ക് മുമ്പുള്ള ലാഭം 3,173 കോടി രൂപയുമായിരുന്നു. 60 പുതിയ എയർക്രാഫ്റ്റുകൾ (ഹെലികോപ്ടറുകൾ ഉൾപ്പടെ) നിർമ്മിച്ചു. 229 എണ്ണത്തിന്റെ ഓവർഹോളിംഗ് നിർവഹിച്ചു. 510 കോടി രൂപയുടെ ഡിവിഡൻഡിന് പുറമെ 25 ശതമാനം ഓഹരിതിരികെ വാങ്ങൽ ഉൾപ്പടെ 4,284 കോടി രൂപയും കേന്ദ്രസർക്കാരിലേക്ക് എച്ച എ എൽ നൽകുമെന്നും അദേഹം പറഞ്ഞു.