17
Friday
May 2024
May 2024
വണ്ടർല : ഹൈദരാബാദ് അമ്യൂസ്മെന്റ് പാർക്ക് അടുത്തമാസം തുറക്കും
Posted on: March 23, 2016
ഹൈദരാബാദ് : വണ്ടർല ഹോളിഡെയ്സ് ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപം ആരംഭിക്കുന്ന അമ്യൂസ്മെന്റ് പാർക്ക് അടുത്തമാസം തുറക്കും. 50 ഏക്കർ സ്ഥലത്ത് 250 കോടി രൂപ മുതൽമുടക്കിയാണ് പാർക്ക് സ്ഥാപിച്ചതെന്ന് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
പാർക്കിന്റെ നിർമാണം പൂർത്തിയായി കഴിഞ്ഞു. ആവശ്യമായ അനുമതികൾ ലഭിച്ചാലുടനെ സഞ്ചാരികൾക്ക് തുറന്നു കൊടുക്കും. പ്രതിദിനം 10,000 ലേറെ സന്ദർശകരെ പ്രതീക്ഷിക്കുന്നതായും അദേഹം കൂട്ടിച്ചേർത്തു. വണ്ടർലയുടെ നാലാമത്തെ അമ്യൂസ്മെന്റ് പാർക്ക് 2018 ൽ ചെന്നൈയിൽ കമ്മീഷൻ ചെയ്യുമെന്നും അരുൺ കെ. ചിറ്റിലപ്പിള്ളി വെളിപ്പെടുത്തി.
News in this Section