ഓഹരിവിപണിയിൽ നഷ്ടത്തോടെ തുടക്കം

Posted on: March 22, 2016

BSE-Building-Big

മുംബൈ : ദുർബലമായ ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണിയിൽ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 74.61 പോയിന്റ് കുറഞ്ഞ് 25,210 പോയിന്റിലും നിഫ്റ്റി 25.65 പോയിന്റ് കുറഞ്ഞ് 7,678 പോയിന്റിലുമാണ് രാവിലെ 9.49 ന് വ്യാപാരം നടക്കുന്നത്.

എൽ & ടി, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |