ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: March 21, 2016

BSE-Building-Big

മുംബൈ : ആഗോളവിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 168.16 പോയിന്റ് ഉയർന്ന് 25,120 പോയിന്റിലും നിഫ്റ്റി 48.05 പോയിന്റ് ഉയർന്ന് 7,652 പോയിന്റിലുമാണ് രാവിലെ 10.12 ന് വ്യാപാരം നടക്കുന്നത്.

അക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, സൺഫാർമ, എച്ച് യു എൽ, ഭാരതി എയർടെൽ, വിപ്രോ, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ലുപിൻ, അദാനി പോർട്ട്‌സ്, ഏഷ്യൻ പെയിന്റ്‌സ്, ബിഎച്ച്ഇഎൽ, ഡോ. റെഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ വെള്ളിയാഴ്ച 1712.62 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |