ഫ്‌ളൈദുബായ് വിമാനദുരന്തം : മരിച്ചവരിൽ മലയാളികളും

Posted on: March 19, 2016

Flydubai-Plane-Crash-Shyam-

ദുബായ് : റഷ്യയിലെ റോസ്‌തോവ് ഓൺ ഡോൺ വിമാനത്താവളത്തിലുണ്ടായ ഫ്‌ളൈദുബായ് വിമാനദുരന്തത്തിൽ മരിച്ച യാത്രക്കാരിൽ മലയാളി ദമ്പതികളും. പെരുമ്പാവൂർ വെങ്ങോല ചക്കാല വീട്ടിൽ ശ്യാം മോഹനും ഭാര്യ അഞ്ജുവുമാണ് അപകടത്തിൽപ്പെട്ട ഇന്ത്യക്കാർ.

ദുരന്തത്തിൽ മരണമടഞ്ഞ 55 യാത്രക്കാരിൽ 47 പേരുടെയും കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ സാധിച്ചതായി ഫ്‌ളൈദുബായ് വക്താവ് പറഞ്ഞു.